കാസര്‍കോട് നഗരസഭ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ശുചിത്വ മിഷന്‍ എന്നിവ സമൂഹ ചിത്രാവിഷ്‌കാരവും ശുചിത്വറാലിയും മാലിന്യ മുക്തനവകേരള പ്രതിജ്ഞയും സംഘടിപ്പിച്ചു .
ഹരിത ഇലക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ചിത്രകാരന്‍മാരായ നാഷണല്‍ അബ്ദുള്ള, കമലാക്ഷന്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. കാസര്‍കോട് നഗരസഭ സെക്രട്ടറി ജി.എസ് അഷീഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയന്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണന്‍ സ്വാഗതവും ഡോ. സൂരജ് നന്ദിയും പറഞ്ഞു.
സമൂഹ ചിത്രാവിഷ്‌കാരവും ശുചിത്വറാലിയും; ജില്ലാ കളക്ടര്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു




