കാസര്‍ഗോഡ് : നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴിലുള്ള ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് കമ്മിറ്റി ജോലി ആവശ്യാര്‍ഥം സ്ഥലം മാറി പോകുന്ന സ്ഥാപനത്തിലെ അദ്ധ്യാപകന്‍ സിറാജ് മാസ്റ്റര്‍ക്കും ഉപരി പഠനത്തിന് പോകുന്ന മൂന്ന് ഹാഫിളുകള്‍ക്കും യാത്രയപ്പിന്റെ ഭാഗമായി സ്‌നേഹാദരവ് നല്‍കി. പരിപാടിയുടെ ഉദ്ഘാടനം നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. കോളേജ് പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസമ്മില്‍ ടി എച്ച് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഹാഫിള് ഷറഫുദ്ദീന്‍ മള്ഹരി മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് മുഹമ്മദ് റാസി, ഹാഫിള് അബൂബക്കര്‍ നഷ്ബാന്‍, ഹാഫിള് മുസമ്മില്‍ തുടങ്ങിയവര്‍ക്ക് സമ്മാനങ്ങളും സ്‌നേഹാദരവും നല്‍കി. സിറാജ് മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. ഫൈസല്‍ മാസ്റ്റര്‍, ട്രഷറര്‍ മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ലത്തീഫ് കോട്ട്, മുഹമ്മദലി ടവര്‍, ഖലീല്‍ കുമ്പള, അബ്ദുറഹ്‌മാന്‍ ചക്‌ളി, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. ജോയിന്‍ സെക്രട്ടറി സമീര്‍ ആമസോണിക്‌സ് നന്ദി പറഞ്ഞു
ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് സിറാജ് മാസ്റ്ററിനും 3 വിദ്യാര്‍ത്ഥികള്‍ക്കും യാത്രയപ്പ് നല്‍കി.




