അക്കല്‍ മമ്മിച്ച ബീഫാത്തിമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളാണ് തലക്ക് ഖദീജബി. ഭര്‍ത്താവ് ചേരങ്കൈ കുടുംബാംഗവും പാര പ്രമുഖനുമായിരുന്ന ടി. അബ്ദുള് ഹാജിയാണ്. കാര്‍ഷികാവശ്വാര്‍ത്ഥം അദ്ദേഹത്തിന്റെ പിതാവ് ചേരങ്കൈയില്‍ നിന്ന് തലക്കളയിലേക്ക് കുടിയേറി താമസിച്ചതാണ്. മുസ്ലിംകളില്‍ വിദ്യാഭ്യാസം മരീചികയായിരുന്ന കാലത്ത് മെട്രിക്കുലേഷന്‍ പാസ്സായ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് അബ്ദുള്ള ഹാജി. മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് മൂത്ത മകന്‍ ബഷീര്‍ അഹമ്മദ് മംഗലാപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്നും ബി. എസ്. സി ബിരുദം നേടിയത്. പിന്നീട് കര്‍ണ്ണാടക പോലീസില്‍ എസ്.ഐ. ആയി ജോലിയില്‍ പ്രവേശിച്ചു. ശേഷം ബാംഗ്ലൂര്‍ ശേഷാദ്രി പുരം എ.സി.പി. ആയിരിക്കവെ യാണ് നീണ്ട കാല സര്‍വ്വീസിന് ശേഷം ജോലിയില്‍ നിന്ന് വിരമിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഇളയ മകന്‍ ഡോ. മൊഹമ്മദ് ശുക്കൂര്‍ എന്‍.ഐ.ടി.യില്‍ നിന്നും ബി. ടെക്, എം. ടെക്, പി.എച്ച്.ഡി എന്നിവയിലൂടെ അക്കാദമിക് തലങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കി. ഇപ്പോള്‍ കാസറഗോഡ് എല്‍.ബി.എസ്. ഇഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു. മൂത്ത മകള്‍ സുലൈഖ തലക്കി കുടുംബ ബന്ധത്തില്‍ വിവാഹിതയായി ജീവിതം നയിക്കുന്നു. സുലൈഖയുടെ മക്കളും ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരാണ്.
പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ഇര്‍ഷാദ് തലക്കള ഇവരുടെ മകനാണ്. ഖദീജബിയുടെ രണ്ടാമത്തെ മ ക ള്‍ ഹ ഫിദ അ ദി യ ന ട ക ത്താണ് വിവാഹിതയായത്. ഇപ്പോള്‍ തലക്കളയില്‍ ആണ് താമസം. മൂന്നാമത്തെ മകള്‍ ആയിശയും കുടുംബ ബന്ധത്തില്‍ തന്നെ വിവാഹിതയായി തലക്കളത്ത് താമസിക്കുന്നു. സുലൈഖയുടെ മകന്‍ ഇംതിയാസ് വിവാഹം കഴിച്ചത് ശുക്കൂറിന്റെ മകള്‍ ഷാനയെയാണ്. 2020 മാര്‍ച്ച് 18നാണ് അബ്ദുളള ഹാജി ഇഹ ലോക വാസം വെടിഞ്ഞത്.
അക്കല്‍ മമ്മിച്ച ബീഫാത്തിമ്മ ദമ്പതികളുടെ മകള്‍ ഖദീജബി തലക്കള അന്തരിച്ചു




