ചൗക്കി മജല്‍ ബള്ളൂര്‍ കമ്പാര്‍ റൂട്ടില്‍ ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായിയാത്രാദുരിതത്തിന് അറുതി

മജല്‍ പത്തുവര്‍ഷക്കാലമായി ബസ് സര്‍വീസ് നിലച്ച മജല്‍ ബള്ളൂര്‍ കമ്പാര്‍ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു
ഏറെക്കാലമായി ജനങ്ങളുടെയും വിശിഷ്യാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ടീച്ചേഴ്‌സിനും അടക്കം ഏറെ പ്രയാസമുണ്ടായിരുന്ന യാത്രാദുരിതത്തിനാണ് ഇതോടുകൂടി പരിഹാരമായത് കന്നി യാത്രയ്ക് മജലില്‍വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജിയുപി സ്‌കൂളിന്റെ പിടിഎ പ്രസിഡണ്ട് സിറാജ് മൂപ്പ ഡ്രൈവറെ ഷാള്‍ അണിച്ച് സ്വീകരിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അര്‍ഫാനാ നജീബ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിസ്രിയ സവാദ് ജമാല്‍ ബള്ളൂര്‍ ധര്‍മ്മബാലന്‍ ലത്തീഫ് അംജദി ഇക്ബാല്‍ ചൗക്കി ഇംത്തിയാസ് മൂപ്പ യഹിയ റഹീം സലീം ഹമീദ് വളപട്ടണം സലിം കല്ലങ്കടി ഷാഹിദ് മൗലവി കെഎം ഷാഫി അബ്ദുള്ള എം എ ആയിഷ കല്ലങ്കൈ ലൊക്കേഷന്‍ ബഷീര്‍ കമ്പാര്‍ ഇല്യാസ് റിയാസ് ചൗക്കി മജീദ് ലത്തീഫ് ആരിക്കാടി അഷ്‌റഫ് മുനീര്‍ ഓദേത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top