കോസ്റ്റല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചിയുടെ നിര്‍ദ്ദേശപ്രകാരം കടല്‍ത്തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്റ്റേഷന്‍ പരിധിയിലെ തളങ്കര ബീച്ച് പാര്‍ക്കിന് സമീപം 27 . 03 .2026 തീയതി രാവിലെ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു .പരിസ്ഥിതി പ്രവര്‍ത്തകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ശ്രീ.കൃഷ്ണദാസ് പലേരി കണ്ടല്‍ ചെടി നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനും കടല്‍ത്തീരം സംരക്ഷിക്കുന്നതിനും കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെ പറ്റിയും പ്രളയത്തെ അതിജീവിച്ച കാസറഗോഡിന് നദികളും കണ്ടല്‍ക്കാടുകളും കരുത്തായത് എങ്ങനെയെന്നതിനെ കുറിച്ചും ഉദ്ഘാടകന്‍ സംസാരിച്ചു.ചടങ്ങില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ.യൂസഫ് നടുത്തറമ്മല്‍ , ഫിഷറീസ് എഡി ശ്രീ.അനില്‍കുമാര്‍ ,SIഉണ്ണി രാജന്‍ , SI രാധാകൃഷ്ണന്‍, Asi രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ തളങ്കര ബീച്ച് പാര്‍ക്കിന് സമീപംകണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.




