മദ്‌റസ പ്രവേശനോത്സവത്തിന് പ്രൗഢമായ തുടക്കം

കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദ്രിയ്യ പുതിയ അധ്യയന വര്‍ഷത്തെ മദ്‌റസ പ്രവേശനോത്സവത്തിന് പ്രൗഢമായ തുടക്കമായി.
അറിവനുഭവങ്ങളുടെയും സ്‌നേഹ സമ്പന്നതയുടെയും വെളിച്ചം വിതറി പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിച്ചു.
അവിവ് വെളിച്ചമാണെന്നും വെളിച്ചം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കുമുള്ള വഴിയാണെന്നും പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ പുതുക്കി.
സേവന സന്നദ്ധതയുടെയും പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടമാണ് അറിവിന്റെ ഇടമെന്നും ഓര്‍മ്മിച്ചു .
ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രെട്ടറി മൂസ സഖാഫി കളത്തൂര്‍ ഉദ്ഘടനം ചെയിതു.
സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ അധ്യക്ഷത വഹിച്ചു.
സിറാജുദ്ദീന്‍ അഹ്സനി, ഉമൈര്‍ ഹിമമി സഖാഫി, ശരീഫ് നഹീമി മദീന മഖ്ദൂം, അഹ്‌മദ് സഖാഫി, പ്രസംഗിച്ചു.
അബ്ദുല്‍ ഖാദര്‍ പാമ്പാട്ടി, അബ്ദുല്ല, അബ്ദുല്‍ റസാഖ്, സംബന്ധിച്ചു

ചിത്രം
കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദ്രിയ്യ പുതിയ അധ്യയന വര്‍ഷത്തെ മദ്‌റസ പ്രവേശനോത്സവം മൂസ സഖാഫി കളത്തൂര്‍ ഉദ്ഘടനം ചെയ്യുന്നു

Scroll to Top