കാസറഗോഡ്. ചൂടില്‍ നിന്ന് ദാഹമകറ്റാന്‍ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് തണ്ണിമത്തനെയും, മോരുവെള്ളത്തെയുമാണ്. തട്ടുകടകളിലും, തെരുവോരങ്ങളിലുമെല്ലാം ഐസ് ചേര്‍ത്ത് തണുപ്പിച്ച ബത്തക്ക സര്‍ബത്ത് കുടിക്കാന്‍ ആവശ്യക്കാരെയാണ്.കഠിനമായ ചൂടില്‍ നിന്ന് ദാഹം അകറ്റാന്‍ ഇതല്ലാതെ മറ്റ് വഴി യുമില്ല.10 രൂപയാണ് ഒരു ഗ്ലാസ് ബത്തക്ക ജ്യൂസിന്റെ വിലയും. ഇത് വില്പനശാലകളില്‍ ഉണ്ടാക്കുവാനും എളുപ്പമാണ്.
റംസാന്‍ വിപണിയില്‍ തുടങ്ങിയ തണ്ണിമത്തന്‍ വില്‍പ്പന ഇപ്പോഴും മോശമല്ലാത്ത രീതിയില്‍ തുടരുകയാണ്.ഓരോ ദിവസവും ലോഡ് കണക്കിന് തണ്ണിമത്തനാണ് തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയില്‍ കൊണ്ട് മൊത്ത കച്ചവടക്കാര്‍ക്കായി ഇറക്കുന്നത്.ഇവരത് നേരിയ ലാഭത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നതാണ് വിപണന രീതി. പശ്ചിമേഷ്യന്‍ യുദ്ധം മൂലം കയറ്റുമതി നിലച്ചത് തണ്ണീര്‍മത്തന് വിലവില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ചെറിയ ഇനം തണ്ണീര്‍ മത്തന് പത്തു രൂപ നിരക്കില്‍ തെരുവോരങ്ങളില്‍ നിന്ന് ലഭ്യമാണ്.വലിയ തണ്ണീര്‍ മത്തന് പഴം വില്‍പ്പന ഇടങ്ങളില്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ വിലയുണ്ട്.ചുവപ്പും, മഞ്ഞയും,പച്ചയും നിറങ്ങളിലായി ഇപ്പോള്‍ തണ്ണീര്‍മത്തന്‍ വിപണിയില്‍ ലഭ്യവു മാണ്.
കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴ മൂലം ചൂടിന്റെ കാഠിന്യം കുറഞ്ഞാല്‍ തണ്ണീര്‍മത്തനും ആവശ്യക്കാരില്ലാതെയാവുമെന്ന് കച്ചവടക്കാരും, തട്ടുകടക്കാരും പറയുന്നുണ്ട്.
കഴിഞ്ഞ ഒരു മാസക്കാലമായി കാസറഗോഡ് കൊടും ചൂടാണ് അനുഭവപ്പെടുന്നത്.35 മുതല്‍ 40 സെല്‍ഷ്യസ് താപ നിലയാണ് രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ പറയുന്നുമുണ്ട്. കഴിഞ്ഞദിവസം ജില്ലയില്‍ വേനല്‍ മഴ ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.ഇടിയോട് കൂടിയ മഴ ഇനിയും അഞ്ചു നാള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നുമുണ്ട്.എങ്കില്‍ ചൂടില്‍ വെന്തുരുകുന്നവര്‍ക്ക് ആശ്വാസമാവും, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക്.
ഫോട്ടോ:താരമായി മാറിയ തണ്ണീര്‍ മത്തന്‍




