മഞ്ചേശ്വരം: ‘ജലം ഓരോ തുള്ളിയും അമൂല്യമാണ്’ എന്ന സന്ദേശവുമായി എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന് മഞ്ചേശ്വരം ബീച്ചില്‍ പ്രൗഢമായ തുടക്കം. ക്യാമ്പയിന്റെ ഉദ്ഘാടനം ഓര്‍ഗനൈസിങ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചിപ്പാര്‍ നിര്‍വ്വഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഓരോ വ്യക്തിയും ഇതില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സാമൂഹികം വിഭാഗം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരികം വിഭാഗം ജില്ലാ സെക്രട്ടറി അഹമ്മദ് ഷെറിന്‍ ഉദുമ വിഷയവതരണം നടത്തി.
മെയ് 15 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലുടനീളം ഭവന സന്ദര്‍ശനം, ജലസ്രോതസ്സുകളുടെ ശുചീകരണം, കുടിവെള്ള പദ്ധതികള്‍, ജലസംരക്ഷണ സദസ്സുകള്‍, വാട്ടര്‍ ബൂത്തുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ സാമൂഹികം വിഭാഗം സെക്രട്ടറി മുനീര്‍ എര്‍മാളം സ്വാഗതവും, ജില്ലാ സാന്ത്വനം പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷക്കീര്‍ പെട്ടിക്കുണ്ട്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മൂസ സഖാഫി പൈവളികെ ,മുഹമ്മദ് സഖാഫി കുറ്റിയാളം, ഖലീല്‍ മാക്കോട്, സാദിഖ് ആവള തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലസ്രോതസ്സുകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യം: എസ്.വൈ.എസ്




