എല്ലാ ജില്ലകളിലും ആധുനിക നിലവാരത്തിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും

കാസര്‍കോട്: എല്ലാ ജില്ലകളിലും ആധുനിക നിലവാരത്തിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനായുളള സമിതി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലുളള മഹാത്മ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളുകളുടെ ഭാഗമായി ആദ്യ ബഡ്‌സ് സ്‌കൂള്‍ കാസര്‍കോട് ജില്ലയില്‍ തുടങ്ങുമെന്ന് സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാ പോറ്റി പറഞ്ഞു.
ബഡ്‌സ് സ്‌കൂളിലെ ഓരോ ക്ലാസുകളിലേയും പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന രീതികളും സമിതി അംഗങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കി. മഹാത്മ ബഡ്‌സ് സ്‌കൂളില്‍ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച മോഡല്‍ ബഡ്‌സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലുളളതാണെനന് ജില്ലകളക്ടര്‍ ജീവന്‍ബാബു കെ സമിതിക്ക് മുമ്പാകെ വിശദീകരിച്ചു. ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ശമ്പള കുടിശിക സംബന്ധിച്ചും പരിമിതമായ വാഹന സൗകര്യം സംബന്ധിച്ചുമുളള പരാതികളില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇവിടെ വിവിധ പ്രായത്തിലുള്ള 78 വിഭിന്ന ശേഷിയുളള കുട്ടികള്‍ പഠിക്കുന്നുണ്ട്. എംഎല്‍എ മാരായ കെ കെ രാമചന്ദ്രന്‍ നായര്‍, ഇ കെ വിജയന്‍, എന്‍ ജയരാജന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, , ഡെപ്യൂട്ടികളക്ടര്‍ സി ബിജു എന്നിവര്‍ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു.

KCN

more recommended stories