മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നടത്തി

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം ശുചിത്വ പരിപാടിയുടെ പരിശീലനം ബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം .പി. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ബി..ഡി.ഒ ബാലകൃഷ്ണ.ബി ജി ഇ ഒ സജീവ്.സി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് പി.ജി, റിസോഴ്‌സ് പേഴ്‌സണ്‍ ശശിധരന്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. ആഗസ്റ്റ് 15 ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പ്രഖ്യാപനവും പ്രതിജ്ഞയും, ശുചിത്വ ദീപം തെളിയിക്കലും നടത്തും. ആഗസ്റ്റ് 6 മുതല്‍ 13 വരെ ഗൃഹസന്ദര്‍ശനം നടത്തി ശുചിത്വ സന്ദേശവും വിവരശേഖരണവും നടത്തും. ജൂലൈ 31, ആഗസ്റ്റ് 1, 2, 3 തീയതികളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം നടത്തും. ഹരിതകേരളമിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കില എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

KCN

more recommended stories