മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: കാനം രാജേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണു തന്റെ അഭിപ്രായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ശുപാര്‍ശയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ആളാണ് ഗവര്‍ണറെന്നാണ് മനസ്സിലാക്കുന്നത്. ഭരണഘടന നന്നായി അറിയാവുന്ന ഗവര്‍ണര്‍ സാങ്കേതികത്വം ഉപയോഗിച്ചായിരിക്കില്ല, സൗഹൃദത്തിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയെ വിളിച്ചത്. അങ്ങനെയല്ലെങ്കില്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു. സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോടു മുഖ്യമന്ത്രി പുറത്തുപോകാന്‍ പറഞ്ഞതിനെക്കുറിച്ച് അതിന്റെ സാഹചര്യം പരിശോധിക്കാതെ അഭിപ്രായം പറയാനാകില്ല. എല്ലാവര്‍ക്കും എപ്പോഴും അച്ചടിഭാഷയില്‍തന്നെ സംസാരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഓരോരുത്തരും വളര്‍ന്നുവന്ന പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് ഗ്രാമഭാഷ പറഞ്ഞെന്നുവരാം. അതു ചിലപ്പോള്‍ ബഹുമാനം കുറഞ്ഞുപോയെന്ന തോന്നലുണ്ടാക്കാം. എന്നാല്‍ അതൊന്നും വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. അതല്ല ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories