കനത്ത മഴ; തെങ്ങ് ഒടിഞ്ഞുവീണ് വ്യാപാരി മരിച്ചു

കണ്ണൂര്‍: കനത്ത മഴയില്‍ തെങ്ങു വീണ് വ്യാപാരി മരിച്ചു. മടക്കര പാലത്തിനു സമീപത്ത് കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്ന ഓട്ടക്കണ്ണന്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞി (56) യാണു മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കട പൂട്ടി വീട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം. തെങ്ങിന്‍തടിക്കിടയില്‍പ്പെട്ടുപോയ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുകുന്ന് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കും. ഭാര്യ: ഷെരിഫ. മക്കള്‍: ഷക്കീര്‍ ,ഷാബിര്‍, റംസീന.

KCN

more recommended stories