വിശക്കുന്ന കുട്ടികള്‍ക്കായി ‘കെഎഫ്‌സി ഇന്ത്യ’യുടെ സാന്ത്വനം

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ വില്‍ക്കുന്ന കെ എഫ് സിയുടെ ഓരോ ബക്കറ്റില്‍ നിന്നും അഞ്ചു രൂപ വീതം പട്ടിണി അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആഡ് ഹോപ്പിനു സംഭാവന ചെയ്യും. രാജ്യത്തെ മുന്നൂറിലേറെ സ്റ്റോറുകളിലൂടെയും വെബ്‌സൈറ്റിലൂടെയും നടത്തുന്ന വില്‍പ്പനകളില്‍ നിന്ന് കെ എഫ് സി ഇന്ത്യ ഈ സംഭാവന നല്‍കും.

ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള ഫണ്ട് ശേഖരിക്കാനും ബോധവല്‍ക്കരണം നടത്താനും ലക്ഷ്യമിട്ടുള്ള കെ എഫ് സിയുടെ പദ്ധതിയാണ് ആഡ് ഹോപ്. ഇന്ത്യ ഫൂഡ് ബേക്കിക്കിംഗ് നെറ്റ് വര്‍ക്ക്, സ്‌മൈല്‍ ഫൗണ്ടേഷന്‍ ആന്റ് റെസ്‌പോണ്‍സിബിള്‍ നെറ്റ് എന്നിവ വഴി 2020 ഓടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് 20 ദശലക്ഷം തവണ ഭക്ഷണമെത്തിക്കാനാണ് കെ എഫ് സി ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിലൊട്ടാകെ ഓരോ ദിവസവും 14,000 ത്തില്‍ പരം കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി ഭക്ഷണം ലഭ്യമാക്കുന്നത്.

KCN

more recommended stories