വായുമലിനീകരണം: ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: വായു മലിനീകരണം അപകടമാം വിധം ഉയരാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് രാജ്യതലസ്ഥാനത്ത് ഡീസല്‍ ജനറേറ്ററുകള്‍ക്ക് വിലക്കേര്‍ടുത്തി. ബദരാപൂര്‍ താപവൈദ്യുത നിലയം അടച്ചിടാനും തീരുമാനിച്ചു. വരുംദിവസങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീ നാലിരട്ടിയായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനങ്ങള്‍.കഴിഞ്ഞ മഞ്ഞുകാലത്ത് ഡല്‍ഹിയിലെ മലനീകരണത്തിന്റെ തോത് റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു. മലിനീകരണം കുറക്കുന്നതാനായി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

KCN

more recommended stories