ലോകകപ്പ് : മാലി സെമിയിലെത്തുന്ന ആദ്യ ടീം

ഗുവാഹത്തി: ഇത്തവണത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന ബഹുമതി ആഫ്രിക്കന്‍ രാജ്യമായ മാലി സ്വന്തമാക്കി. മഴ രസംകൊല്ലിയായ മത്സരത്തില്‍ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാലി അവസാന നാലില്‍ ഇടം നേടിയത്. സ്പെയിന്‍-ഇറാന്‍ മത്സരത്തിലെ ജേതാക്കളെ മാലി സെമിയില്‍ നേരിടും.

തുടക്കം മുതല്‍ മഴ പെയ്തതോടെ കളി മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. താളം കണ്ടെത്താന്‍ ഇരുടീമുകളിലേയും താരങ്ങള്‍ നന്നേ പാടുപെട്ടു. കളിയുടെ പതിനഞ്ചാം മിനിട്ടില്‍ ഹദ്ജി ദ്രാമെയിലൂടെ മാലി മുന്നിലെത്തി. അറുപത്തിമൂന്നാം മിനിട്ടില്‍ മൗസെ ട്രോറെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എഴുപതാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദാണ് ഘാനയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.

KCN

more recommended stories