ബിജെപിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്‍

 

നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍: കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജന്‍ തുറന്നടിച്ചു. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജന്‍ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയില്‍ പോകാന്‍ സുധാകരന്‍ നീക്കം നടത്തി.

KCN

more recommended stories