ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

പെരുമ്പള : പെരുമ്പള ജനകീയ കൂട്ടായ്മയിലൂടെ ഒരുക്കിയ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ ബ്രൈറിയുടെ ഉദ്ഘാടനം കാസര്‍കോട് എ.ഇ.ഒ. എന്‍. നന്ദികേശന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ മായ കരുണാകരന്‍ അധ്യക്ഷയായി. കുട്ടികള്‍ തയ്യാറാക്കിയ വായനാക്കുറിപ്പുകള്‍ അടങ്ങിയ കൈയ്യെഴുത്തു മാസിക അകത്താള് ‘ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി ഷാസിയ പ്രകാശനം ചെയ്തു. ബി.പി.ഒ .ശ്രീ.ഫല്‍ഗുനന്‍ ,വാര്‍ഡ് മെമ്പര്‍ എന്‍.വി.ബാലന്‍, പി.ടി.എ.പ്ര സിഡന്റ ‘ടി.മുരളീധരന്‍.’ എം.എല്‍.പുരം ‘എം.പി.ടി.എ.പ്രസിഡന്റ് ലത ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രധാന അധ്യാപിക ജയശ്രീ എല്‍ സ്വാഗതവും യു.ഗീത ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടിയില്‍ ഇ.എം.എസ് വായനശാല വക ലൈബ്രറിയിലേക്കാവശ്യമായ കുറച്ച് പുസ്തകങ്ങള്‍ സംഭാവന നല്‍കി. കൃഷ്ണന്‍ വെലക്കാട് കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു

KCN

more recommended stories