വ്യാജവിലാസത്തില്‍ വാഹനരജിസ്ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വ്യാജവിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുരേഷ്ഗോപി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

മൂന്നാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ കോടതി സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 21 ന് സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് കബളിപ്പിച്ച് നികുതി നഷ്ടം വരുത്തിയെന്ന കേസില്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണ്. കേസില്‍ സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുവെന്ന് സൂചനകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് സുരേഷ്ഗോപി, ഹൈക്കോടതിയെ സമീപിച്ചത്.
പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഔഡി കാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010-ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014-ല്‍ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അതേസമയം, പുതുച്ചേരിയിലെ വ്യാജ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സുരേഷ് ഗോപി ഹാജരാക്കിയ രേഖകളില്‍ കൃത്രിമം നടന്നതായി അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ഹാജരാക്കിയ നോട്ടറി സര്‍ട്ടിഫിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. പുതുച്ചേരിയില്‍ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെഒപ്പ് വ്യാജമാണെന്നാണ്
ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

KCN

more recommended stories