നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റപത്രം കൈപ്പറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് ദിലീപ് കുറ്റപത്രം കൈപ്പറ്റിയത്. 19 ന് നേരിട്ട് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

അഭിഭാഷകനൊപ്പം എത്തിയാണ് ദിലീപ് കുറ്റപത്രം കൈപ്പറ്റിയത്. ജാമ്യത്തില്‍ തുടരുന്നതിനുള്ള അപേക്ഷയും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നവംബര്‍ 22 നാണ് ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ആറാം തീയതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. ഡിസംബര്‍ 19 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.

KCN

more recommended stories