കുടുംബശ്രീ ജില്ലാമിഷന്റെ ഭക്ഷ്യമേളയ്ക്ക് തുടക്കമായി

കാസര്‍കോട് : കുടുംബശ്രീ ജില്ലാ മിഷന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഭക്ഷ്യമേള 2017 സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള പെട്രോള്‍ പംപിനു സമീപം തയ്യാറാക്കിയ സ്റ്റാളില്‍ ഇന്ന് മുതല്‍ 31 വരെയാണ് മേള. കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിലെ സംരംഭകരാണ് സ്റ്റാളുകളുടെ നടത്തിപ്പ്. പുതിയ യൂണിറ്റുകള്‍ ഉള്‍പ്പടെ 10ഓളം യൂണിറ്റുകളാണ് സ്റ്റാള്‍ കൈകാര്യം ചെയുന്നത്. കോഴിപൊള്ളിച്ചത്, കോഴി സുക്ക, കോഴി നുറുക്കി വറുത്തത്, അയല പെരളന്‍, മീന്‍ പൊള്ളിച്ചത്, മീന്‍തവ ്രൈഫ പുളിവാളന്‍, മുട്ടമാല തുടങ്ങിയ ഒട്ടനവധി ഇനങ്ങള്‍ കാഞ്ഞങ്ങാടിന് പരിചയപ്പെടുത്തും.

വിദേശങ്ങളില്‍ ഉള്‍പ്പെടെ ഭക്ഷ്യമേളകള്‍ നടത്തി വിജയിച്ച നിരവധി ടീമുകളും മേളയില്‍ എത്തും. ഭക്ഷ്യമേളകള്‍ വിജയിപ്പിക്കുന്നതിനു സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യമേളയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി ഇന്ന് വൈകുന്നേരം നാലിന് ടൗണ്‍ ഹാളിനു സമീപത്തുനിന്നും ഘോഷയാത്ര നടത്തും. 2000 കുടുംബശ്രീ വനിതകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ബസ്റ്റാന്റിന് സമീപത്തെ ഭക്ഷ്യമേള ഗ്രൗണ്ടില്‍ സമാപിക്കും. മേള നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു മുഖ്യതിഥിയാകും. മേള എല്ലാ ദിവസവും 11 മണിക്ക് ആരംഭിച്ച് രാത്രി 8 മണിക്ക് അവസാനിപ്പിക്കും.

KCN

more recommended stories