അബ്ഷീര്‍ എരിയാലിന് കൊച്ചിയില്‍ സ്വീകരണം നല്‍കി

കൊച്ചി: കാസര്‍കോട് ജില്ലയില്‍ 2016 -2017 വര്‍ഷത്തിലെ എറ്റവും മികച്ച യുവജന ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ്ബ് അവാര്‍ഡ് നേടിയതിന് ശേഷം ആദ്യമായി കൊച്ചിയില്‍ എത്തിയ ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എരിയാലിന് കൊച്ചി ഷാലിമാര്‍ മെട്രോയില്‍ വെച്ച് സ്വീകരണം നല്‍കി. അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മ്മാന്‍ റാഫി എരിയാല്‍ ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എരിയാലിന്ന് ഉപഹാരം നല്‍കി. ചടങ്ങില്‍ ഷാലിമാര്‍ മെട്രോ സുപര്‍വൈസര്‍ ബേസല്‍ പൗലോസ് പിറവം, തൗസീഫ് എരിയാല്‍, ബുദ്ധറാം മുണ്ടെ, ജാവിദ് അക്തര്‍, രഞ്ചിത്ത്, ആബിദ് കോടിമൂല എന്നിവര്‍ സംബന്ധിച്ചു. സ്വീകരണത്തിന് അബ്ഷീര്‍ എരിയാല്‍ നന്ദി പറഞ്ഞു.

KCN

more recommended stories