കേരള വാട്ടര്‍ അതോറിറ്റി: സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും യാത്രയയപ്പും സംഘടിപ്പിച്ചു

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ( ഐ.എന്‍.ടി.യു.സി ) ജില്ലാ കണ്‍വെന്‍ഷനും, മുന്‍ സംസ്ഥാന ട്രഷറര്‍ പി.കെ. ശശീന്ദ്രന് യാത്രയയപ്പും കാസര്‍കോട് ഡി.സി.സി ഓഫീസില്‍ സംഘടിപ്പിച്ചു. യോഗം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ട്രഷറര്‍ പി.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ബാബു മണിയങ്ങാനം, പ്രഭാകരന്‍ കരിച്ചേരി, വിനോദ് കുമാര്‍ അരമന, കെ.വി. രമേശ്, ജിനന്‍ .പി.വി, മധുസൂദനന്‍ .കെ.പി, കെ.വി. ദാമോദരന്‍, താരേഷ് കുമാര്‍ കെ.പി, പ്രേമലത തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി. വേണു ഗോപാലന്‍ സ്വാഗതവും വി. പത്മനാഭന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories