സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടിയതിനെ തുടര്‍ന്ന് ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്.

തുടര്‍ച്ചയായി 12-ാം തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. അവസാനംവരെ ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 893 പോയിന്റാണ് പാലക്കാട് നേടിയത്.

875 പോയിന്റുമായി മലപ്പുറം മൂന്നാംസ്ഥാനത്തെത്തി. 865 പോയിന്റുകള്‍ നേടിയ കണ്ണൂരാണ് നാലാമത്. ആറാം തിയതിയാണ് ശക്തന്റെ തട്ടകമായ തൃശൂരില്‍ കേരളത്തിന്റെ കൗമാരകലോത്സവത്തിന് തിരിതെളിഞ്ഞത്. ആലപ്പുഴയാണ് അടുത്ത തവണ കലോത്സവത്തിന് വേദിയാകുന്നത്.

KCN

more recommended stories