ലഹരി വിരുദ്ധബോധവല്‍ക്കരണം: എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കബഡി മത്സരം നാളെ

കാസര്‍കോട്: വിമുക്തി കായിക പ്രവര്‍ത്തനങ്ങളിലൂടെ ലഹരി വിരുദ്ധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കബഡി മത്സരം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് പടന്നക്കാട് കൃഷ്ണപിളള നഗര്‍ ബസ് സ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ത്ഥികള്‍, മത്സരാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊളളുന്ന ബോധവല്‍ക്കരണ റാലി ആരംഭിച്ച് ഐങ്ങോത്ത് അശോകന്‍ സ്മാരക ക്ലബ്ബില്‍ (മുനിസിപ്പല്‍ വായനശാല) അവസാനിക്കും. 11 മണി മുതല്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ ജില്ലയിലെ ഏഴു ഉപജില്ലകളില്‍ നിന്നായി 2017 ല്‍ 19 വയസില്‍ താഴെയുള കുട്ടികളുടെ ഉപജില്ലാ കബഡി മത്സരത്തില്‍ (സീനിയര്‍) ഒന്നും രണ്ടും സ്ഥാനക്കാരായ 14 സ്‌കൂളുകളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുളള കബഡി മത്സരം നടത്തും.

KCN

more recommended stories