എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കോട്ടയം: എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. പമ്പ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിരുന്നു. ബസ്പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. എരുമേലി ഡിപ്പോയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. രാവിലെ 4 30 ലാണ് സംഭവം നടന്നത്.

KCN

more recommended stories