പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരീപ്പള്ളി സ്വദേശി ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഇയാളെ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

KCN

more recommended stories