ജില്ലയ്ക്ക് രണ്ട് സംസ്ഥാന ഭാരവാഹിത്വം; ചെര്‍ക്കളം അബ്ദുള്ള ഖജാന്‍ജി, സി ടി അഹമ്മദലി വൈസ് പ്രസിഡന്റ്

കാസര്‍കോട് : മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളില്‍ രണ്ട് പേര്‍ ജില്ലയില്‍നിന്ന്. മുന്‍ മന്ത്രിയും ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുള്ളയും സിടി അഹമ്മദലിയുമാണ് സംസ്ഥാന നേതൃത്വത്തിലുള്ളത്. ചെര്‍ക്കളം അബ്ദുള്ള ഖജാന്‍ജിയും സിടി അഹമ്മദലി വൈസ് പ്രസിഡന്റുമാണ്. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് മുന്‍ മന്ത്രികൂടിയായ അഹമ്മദലി.

ജില്ലയിലെ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍ റസാഖ് എന്നിവര്‍ സെക്രട്ടറിയറ്റിലേക്ക് വരും. നിലവിലെ ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസ്ഥാന സമിതിയിലേക്കും എത്തും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മൂന്നുവട്ടം ജില്ലാ പ്രസിഡന്റായ ചെര്‍ക്കളം ഇത്തവണ സ്ഥാനം ഒഴിയുകയായിരുന്നു. ജില്ലയിലെ പ്രബലനായ നേതാവിന് സംസ്ഥാനഭാരവാഹിത്വം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നുവട്ടം ജില്ലാ ജനറല്‍ സെക്രട്ടറിയായ എം സി ഖമറുദ്ദീന്‍ സ്ഥാനം ഒഴിഞ്ഞ് ജില്ലാ പ്രസിഡന്റായി. നിലവില്‍ ട്രഷററായ എ അബ്ദുല്‍ റഹ്മാന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു.

KCN

more recommended stories