ഫൈബര്‍ വള്ളം മുങ്ങി ഇരുപത്തെട്ടുകാരന്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആയാപറമ്പ് പായിപ്പാട്ട് ആറ്റില്‍ ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. കരുവാറ്റ കൈപ്പള്ളി തറയില്‍ മധു (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്.

മീന്‍ പിടിക്കാനായി ഫോട്ടോഗ്രാഫര്‍ കൂടിയായ മധു മറ്റ് രണ്ട് പേര്‍ക്കൊപ്പം ഫൈബര്‍ വള്ളത്തില്‍ പായിപ്പാട്ട് ആറ്റിലിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവരെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മധു മരിക്കുകയായിരുന്നു.

KCN

more recommended stories