എം.എ. മലയാളം ഒന്നാം റാങ്ക് ജേതാവ് സൗമിനി ഗോപാലന് നാടിന്റെ സ്‌നേഹാദരം

മുളിയാര്‍: എം.എ. മലയാളം ഒന്നാം റാങ്ക് ജേതാവ് സൗമിനി ഗോപാലന് നാടിന്റെ സ്‌നേഹാദരം. മുളിയാര്‍ ചിപ്ലിക്കായിലെ ഗോപാലാന്റെയും, സാവിത്രിയുടെയും മകള്‍ സൗമിനി ഗോപാലനാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ.മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയത്. നിലേശ്വരം പി.കെ.രാജന്‍ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. സൗമിനിയെ മല്ലംവാര്‍ഡ് വികസന സമിതി ഭാരവാഹികളും പൊതു പ്രവര്‍ത്തകരും വസതിയിലെത്തി അനുമോദിച്ചു.
ചടങ്ങില്‍ കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഷാളണിയിച്ച് മധുരംനല്‍കി.
വേണുകുമാര്‍ അമ്മങ്കോട് അനുമോദന പ്രസംഗം നടത്തി. കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ഹംസചോയിസ്, ഷെരീഫ് മല്ലത്ത്, പൊന്നപ്പന്‍ പ്രസംഗിച്ചു.

KCN

more recommended stories