രാഷ്ട്രസമര്‍പ്പിത ജീവിതത്തിനുടമയായിരുന്നു കെ.ജി.മാരാര്‍: ശ്രീകാന്ത്

കാസര്‍കോട്: ജീവിതം മുഴുവന്‍ രാഷ്ട്ര സേവനത്തിനായി സമര്‍പ്പിച്ച സമര്‍പ്പിത ജീവിതത്തിനുടമയായിരുന്നു കെ.ജിമാരാരെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.ജി.മാരാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകാന്ത്. മാര്‍കിസ്റ്റും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടേണ്ടി വരും ഭാവിയിലെന്ന മാരാര്‍ ജിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവചനം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പൂഴ്ത്തിവെച്ച് അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയൊരുക്കി കൊടുക്കുകയാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത്. ഭീകരവാദികളുടെ നീരാളിപിടുത്തത്തിലേക്ക് കേരളം വഴുതി വീണുകൊണ്ടിരിക്കുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന് അക്രമങ്ങള്‍ കാണിക്കുന്നത് ഹൈന്ദവ ആചാരങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും മറ്റുമെതിരായി വലിയ തോതിലുള്ള ഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്നാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് സവിത ടീച്ചര്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, ട്രഷറര്‍ ജി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories