എം.എസ്.എഫ് ചങ്ങാതിക്കൂട്ടം:കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം മഞ്ഞംപാറയില്‍ നടന്നു

മഞ്ഞംപാറ: ചങ്ങാതിക്കൂട്ടം കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം കാറഡുക്ക പഞ്ചായത്തിലെ മഞ്ഞംപാറയില്‍ വെച്ച് എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി നിര്‍വഹിച്ചു. ഹാഷിം മഞ്ഞംപാറ അധ്യക്ഷനായിരുന്നു. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ഭാരവാഹികളായ ഷാനിഫ് നെല്ലിക്കട്ട, ത്വാഹ തങ്ങള്‍ ചേരൂര്‍, സകീര്‍ ബദിയടുക്ക യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്ദീന്‍ കുഞ്ഞി ആദൂര്‍ സെക്രട്ടറി ഹമീദ് മഞ്ഞംപാറ എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി സഫ്വാന്‍ സി ഭാരവാഹികളായ നൗഷാദ് മഞ്ഞംപാറ, അലി ഹൈദര്‍, നൗഷാദ് ആദൂര്‍, മഹ്ഷൂഖ് എന്നിവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ പുരസ്‌കാരം നേടിയ അലി ഹൈദറിനും ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നൗഷാദ് മഞ്ഞംപാറയ്ക്കുമുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവും സമ്മാനിച്ചു.
മത്സരവിജയികള്‍ക്കുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ എം.ടി മഹമൂദ് വിതരണം ചെയ്തു. ജാബിര്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു

KCN

more recommended stories