ജാഗ്രതോത്സവം നടത്തി

ബോവിക്കാനം: മാലിന്യവും, പ്ലാസ്റ്റിക്കും പൊതുഇടങ്ങളില്‍നിക്ഷേപിക്കുന്നവരെപിന്തിരിപ്പിക്കാന്‍സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും, സന്നദ്ധസംഘടനകളും മുമ്പോട്ട് വരണമെന്നും, പകര്‍ച്ചപനികളും, വൈറസ് രോഗങ്ങളും പടര്‍ന്നുപിടിക്കുന്നതിനു മുമ്പേ ശുചിത്വം പാലിച്ചും, പ്രതിരോധംശക്തിപ്പെട്ടുത്തിയും കരുതല്‍ പ്രവര്‍ത്തനത്തില്‍ എല്ലാവരും വ്യാപൃതരാവണമെന്നും ആദൂര്‍ സി.ഐ. എം.എ മാത്യു അഭിപ്രായപ്പെട്ടു. ഹരിത കേരളം മിഷന്‍ഭാഗമായി മഴക്കാല രോഗങ്ങളും,പകര്‍ച്ചപ്പനിയുംതടയുന്നതിന് ആരോഗ്യ വകുപ്പ്മുഖേന നടപിലാക്കുന്ന

ജാഗ്രതോല്‍സവം മല്ലംവാര്‍ഡിലെ സരസ്വതി വിദ്യാലയത്തില്‍ ഉല്‍ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. മുളിയാര്‍സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ദിവാകര റൈ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, ജെ.എച്ച്.ഐ. അബ്ദുല്‍ റഹിമാന്‍, സരസ്വതി വിദ്യാലയം എച്ച്.എം.സദാശിവന്‍, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ബാസ് കൊളച്ചപ്പ്, കുടുംബശ്രീഭാരവാഹികളായ ലളിതമുണ്ടപ്പള്ളം, റിഷാനകെ.സി.മന്‍സൂര്‍, ജ്യോതി വിനോദ്, അംഗനവാടി വര്‍ക്കര്‍മാരായ ശാന്തിനി ദേവി, കാവേരി, ലക്ഷ്മി, ആശാവര്‍ക്കര്‍മാരായ ബിന്ദുപുഞ്ചകോട്, ഗൗരിനമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories