നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്.

നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍നിന്നും അഞ്ച് കോര്‍പ്പറേഷനുകളെ ഒഴിവാക്കണമെന്ന ഭേദഗതി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാലിത് അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ നിയമത്തിന്റെ അന്തസത്തയെ ചോര്‍ത്തുന്ന നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു.

ഉഭയകക്ഷി യോഗത്തിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. നിലവിലെ നിയമത്തില്‍ കാതലായ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് മന്ത്രി ചന്ദ്രശേഖരന്‍ യോഗത്തിനുശേഷം പറഞ്ഞു. മുഖ്യമന്ത്രിയാണ് ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.

KCN

more recommended stories