ലക്ഷ്മി അമ്മക്ക് നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘടനയുടെ കൈത്താങ്ങ്

ബദിയടുക്ക : ബദിയടുക്ക കെടഞ്ചിയില്‍ താമസിക്കുന്ന ലക്ഷ്മിയമ്മ എന്ന സഹോദരിക്ക് ബദിയടുക്ക നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘടനയുടെ കൈത്താങ്ങ്. മാസങ്ങളായി ഹൃദയ സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന ലക്ഷ്മി അമ്മ കൂലിവേല ചെയ്തു കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. അതിന്റെ ഇടയിലാണ് രോഗം മൂര്‍ച്ഛിക്കുകയും ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന്‍ ചെയ്യണമെന്ന് അറിയിച്ചത് ഓപ്പറേഷന് നല്ലൊരു തുക ആവശ്യമുണ്ടെന്നും ആവശ്യമുള്ള പണം എങ്ങനെ ഉണ്ടാക്കും എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ജീവകാരുണ്യ മേഖലയില്‍ ജാതിമത നിറ വിത്യാസം ഇല്ലാതെ പാവങ്ങളുടെ കണ്ണീരൊപ്പുന്ന ബദിയടുക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘടനയുടെ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുകയും അവിടെ ഓടിയെത്തുകയും അവരെ സമാധാനിപ്പിക്കുകയും ചികില്‍സ സഹായം ചെയ്യുകയും ചെയ്തത്. നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘടനയുടെ പ്രസിഡണ്ട് അന്‍വര്‍ ഒസോണ്‍, സംഘടനയുടെ മുഖ്യരക്ഷാധികാരി ഹമീദ് കെടഞ്ചി,ജനറല്‍ സെക്രട്ടറി ഹനീഫ് കാര്‍വര്‍, വര്‍ക്കിങ് സെക്രട്ടറി ഇബ്രാഹിം ബി.ക്കെ, ഇക്ബാല്‍ ഫുഡ് മാജിക്ക്, റിയാസ് ബി.എസ്, റഫീഖ് ബാന്ദ്ര, ഇബ്‌റാഹീം കാര്‍വര്‍, ഇഖ്ബാല്‍ ഖാസിം ,അലി പെര്‍ഡാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories