ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പുറത്തൂര്‍: പരിയാപുരം കിണര്‍ സ്റ്റോപ്പിന് സമീപം ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു. അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പില്‍ ബാസിതാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന ബൈക്കിന്റെ നിയന്ത്രണം തെറ്റി തെങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബാസിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ പരിക്കാണ് മരണ കാരണമായത്. വന്‍ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാസിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാസിത് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ പറവണ്ണ ജുമുഅ മസ്ജിദില്‍ ഖബറടക്കും.

KCN

more recommended stories