കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍

 

കാസര്‍കോട്: കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. പടന്നക്കാടാണ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഒരു മണിക്കൂറിലേറെ ട്രെയിന്‍ ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്.

പാളത്തില്‍ വിള്ളലുണ്ടായ ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തെ തുടര്‍ന്ന് 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

മംഗളുരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയത്.

KCN

more recommended stories