യുവജന യാത്ര കാസര്‍കോട് മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കമായി

കാസര്‍കോട്: വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണത്തിന് കാസര്‍കോട് മണ്ഡലത്തില്‍ തുടക്കമായി. സംഘാടക സമിതി രൂപീകരണ യോഗവും പ്രചരണ കണ്‍വെന്‍ഷനും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.ടി അഹ്മദ് അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി സിദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ.എം കടവത്ത്,എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, എല്‍.എ മഹമൂദ് ഹാജി, സി.ബി അബ്ദുള്ള ഹാജി, അബ്ബാസ് ബീഗം, എ.എ ജലീല്‍, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ല, ഖാദര്‍ ഹാജി ചെങ്കള, ഹാഷിം ബംബ്രാണി,അഡ്വ: വി.എം മുനീര്‍, ഷാഫി ഹാജി ആദൂര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഇഖ്ബാല്‍ ചൂരി, ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹിമാന്‍ തൊട്ട, ഉമറുല്‍ ഫാറൂഖ് ആദൂര്‍, നവാസ് കുഞ്ചാര്‍,സഹദ് ബാങ്കോട്, ഷകീല മജീദ്, സിയാന ഹനീഫ്, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, മുജീബ് കമ്പാര്‍, അസീസ് പെര്‍ഡാല, ഇബ്രാഹിം നാട്ടക്കല്‍, മൊയ്ദീന്‍ കുഞ്ഞി ആദൂര്‍, ഹാരിസ് ബെദിര, സി.ടി റിയാസ്, ഹൈദര്‍ കടുപ്പുംകുഴി, ഹമീദലി മാവിനക്കട്ട, ഹാരിസ് ബെള്ളൂര്‍, ഹമീദ് മഞ്ഞപ്പാറ, നൗഫല്‍ തായല്‍, സത്താര്‍ പള്ളിയാന്‍, എന്‍.എ താഹിര്‍, സി.ബി ലത്തീഫ്, അബൂബക്കര്‍ എര്‍മാളം എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ഫ്രണ്ട്സ് നന്ദി പറഞ്ഞു.

KCN

more recommended stories