നാദവിസ്മയം നിലച്ചു…പത്മശ്രീ ഡോ. കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

മംഗളൂരു:സാക്‌സഫോണ്‍ സംഗീതത്തിന്റെ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് അന്തരിച്ചു(69). ഏറെ നാളായി അസുഖബാധിതനായ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സാക്സോഫോണ്‍ എന്ന പാശ്ചാത്യസംഗീതോപകരണമായ സാക്സോഫോണിന് കര്‍ണ്ണാടക സംഗീതവും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം.ബാന്‍ഡ് മേളങ്ങളില്‍ കാണപ്പെട്ടിരുന്ന സാക്സഫോണിനെ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ചത് ക്ലാസിക്കല്‍ സംഗീത പരിപാടികളിലായിരുന്നു.

1950ല്‍ കര്‍ണ്ണാടകയിലെ കദ്രിയിലാണ് അദ്ദേഹത്തിന്റെ ജനനം. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ അഭ്യസിച്ചത്.ലോകത്തിലെ പ്രശസ്തമായ രാജ്യാന്തര സംഗീതോത്സവങ്ങളിലും കദ്രി ഗോപാല്‍നാഥിന്റെ സാക്‌സ് മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞന്‍. ബെര്‍ലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളില്‍ അവസരം എന്നിങ്ങനെ നിരവധി 2004ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ബെംഗളൂരു സര്‍വകലാശാല ഓണററി ഡോക്ടറേറ്റും നല്‍കി.

KCN

more recommended stories