ഇന്ന് ലോക അര്‍ബുദ ദിനം

ബോധവത്കരണത്തിനും പ്രതിരോധത്തിനും ഊന്നല്‍ നല്‍കി ഇന്ന് ലോക അര്‍ബുദ ദിനം. ജീവിതശൈലിയിലെ മാറ്റങ്ങളും അമിതവണ്ണവും വ്യായാമില്ലായ്മയുമെല്ലാം അര്‍ബുദനിരക്ക് കൂട്ടുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും ഏറെ ചെയ്യാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം. ഓരോ വര്‍ഷവും കേരളത്തില്‍ അമ്പത്തി അയ്യായിരത്തോളം പുതിയ കാന്‍സര്‍ രോഗികളുണ്ടാകുന്നുവെന്നാണ് കണക്കുകള്‍.’I am and I will’ എന്ന ആപ്തവാക്യവുമായാണ് 2020ല്‍ ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്.

അര്‍ബുദത്തെ നേരിടാനും പ്രതിരോധിക്കാനും മരുന്നിന്റെ ശക്തിയേക്കാളും ഡോക്ടറുടെ വൈദഗ്ധ്യത്തേക്കാളും ആവശ്യം സമൂഹത്തിന്റെ കരുതലും കൈത്താങ്ങുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം. കേരളത്തില്‍ ഒരുവര്‍ഷം അമ്പത്തിയയ്യാരത്തിലേറെ പുതിയ അര്‍ബുദ രോഗികളുണ്ടാകുന്നുണ്ടെന്നാണ് പഠനം. അതിന്റെ നാലിരട്ടിവരെ ആകെ രോഗികളുമുണ്ടെന്നാണ് കണക്കുകള്‍.

പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും വെല്ലുവിളിയുയര്‍ത്തുന്നു. തെറ്റായ ജവിതശൈലിയും ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മദ്യപാനവുമെല്ലാം അര്‍ബുദം വിളിച്ചു വരുത്തുന്നു. 2000ല്‍ പാരീസില്‍ ചേര്‍ന്ന വേള്‍ഡ് സമ്മിറ്റ് എഗെയ്ന്‍സ്‌ററ് കാന്‍സര്‍ ഫോര്‍ ദ മില്ലേനിയമാണ് കാന്‍സര്‍ ദിനം ആചരിക്കാന്‍ തുടക്കമിട്ടത്. തുടക്കത്തിലേ കണ്ടെത്തി കൃത്യമായ ചികില്‍സ നല്കിയാല്‍ തൊണ്ണൂറു ശതമാനം അര്‍ബുദങ്ങളും പൂര്‍ണമായും ഭേദമാക്കാം. ഒററയ്ക്കും കൂട്ടായുമുള്ള പരിശ്രമങ്ങളിലൂടെ അര്‍ബുദരോഗത്തിനെതിരായ യുദ്ധത്തില്‍ നമുക്കും അണി ചേരാം. ഏറ്റു ചൊല്ലാം ഐ കാന്‍ വി കാന്‍ കേരള കാന്‍.

KCN

more recommended stories