‘ഹെന്നെബുയ സാല്‍മിനിക്കോള’ ഈ കുഞ്ഞന് ശ്വസിക്കാന്‍ ഓക്സിജന്‍ വേണ്ട

ഓക്സിജനാണ് ജീവന്റെ നിലനില്‍പ്പിന് അടിസ്ഥാനം. എന്നാല്‍, ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജം നിര്‍മിക്കാന്‍ ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍.

സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ക്കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്സിജനില്ലാതെയും ജീവിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പി.എന്‍.എ.എസ്. എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നെന്ന് കണ്ടെത്തല്‍ നടത്തിയ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
വര്‍ഷങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവുനഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെയുള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.

ഓക്സിജനുപയോഗിച്ച് ഊര്‍ജമുത്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോണ്‍ഡ്രിയകള്‍ ഈ ജീവികളിലില്ല എന്നതാണ് ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവികളാണിവയെന്ന നിഗമനത്തിലേക്ക് നയിച്ചത്. എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജം നിര്‍മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.

സാധാരണയായി പരിണാമപ്രക്രിയയിലൂടെ ഏകകോശജീവികള്‍ കൂടുതല്‍ സങ്കീര്‍ണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാല്‍, ഈ സിദ്ധാന്തത്തെ വെല്ലുവിളിച്ചുകൊണ്ട് ഈ ജീവി ഓക്സിജനില്ലാത്ത പരിസ്ഥിതിയില്‍ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച് പതിയെ കൂടുതല്‍ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

KCN

more recommended stories