‘തട്ടുകട മുതല്‍ സെമിത്തേരി വരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ജഗദീഷ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ‘തട്ടുകട മുതല്‍ സെമിത്തേരിവരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

‘ജഗദീഷിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലം വായിച്ചുകൊണ്ടിരുന്ന ജഗദീഷും അദ്ദേഹത്തിന്റെ തോളില്‍ ചാരി ഇരിക്കുന്ന ശ്രീയ രമേശുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ പ്രായം ചെന്ന വ്യക്തിയുടെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സിറാജ് ഫാന്റസിയാണ്. ഓണ്‍ലൈന്‍ മൂവീസിന്റെ ബാനറില്‍ ഷമീര്‍ അലിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു.

അനീഷ് തിരൂര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റിംഗ്- ഷമീര്‍, സംഗീതം- ഷഫീക് റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍

KCN

more recommended stories