അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയിലെ ‘വിടുതല്‍’ എന്ന ഗാനം തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെയും ‘എന്‍ജോയ് എന്‍ജാമി’ എന്ന പാട്ടിന്റെ ശബ്ദമായിരുന്ന ധീയുടേയും മലയാളത്തിലേക്കുള്ള വരവിന് വഴിയൊരുക്കിയിരിക്കുകയാണ്.

ഡാര്‍വിന്‍ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9 നാണ് തിയറ്റര്‍ റിലീസിനൊരുങ്ങുന്നത്.

തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണന്‍ ഈണം നല്‍കി ധീയും ഓഫ്‌റോയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ട് ആസ്വാദകര്‍ ഏറ്റെടുത്തിട്ടുണ്ട്.

2012-ല്‍ ആട്ടക്കത്ത’ എന്ന സിനിമയിലൂടെ സിനിമാമേഖലയില്‍ തുടക്കമിട്ട സന്തോഷ് നാരായണന്‍ ഇതിനകം പിസ, സൂധുകാവും, ജിഗര്‍തണ്ട, ഇരൈവി, കബാലി, പരിയേറും പെരുമാള്‍, വട ചെന്നൈ, ജിപ്‌സി, കര്‍ണന്‍, സര്‍പാട്ട പരമ്പരൈ, മഹാന്‍, ദസറ, ചിറ്റാ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെ റീല്‍സ് ഭരിക്കുന്ന എന്‍ജോയ് എന്‍ജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താന്‍ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാല്‍ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തില്‍ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണന്‍ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന പ്രത്യേകതയുമുണ്ട്. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ കാന്‍വാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍പകല്‍ നേരത്ത് മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം തങ്കം സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധര്‍, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പി ആര്‍ ഒ ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ് സ്‌നേക്ക്പ്ലാന്റ്.

KCN

more recommended stories