ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച് വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം

 

ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച് വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ റിഷിരേന്ദ്രകുമാര്‍ സന്ദര്‍ശിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വിലയിരുത്തി, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 90 ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തെ പരാതികള്‍ മോണിറ്റര്‍ ചെയ്യുന്ന കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമിലുമായി നൂറിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. കണ്‍ട്രോള്‍ റൂമില്‍ പോള്‍ മാനേജര്‍ ആപ്പ് അപ്‌ഡേഷന്‍ വിവരങ്ങള്‍ തത്സമയം മാധ്യമങ്ങളെ അറിയിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. എ.ഡി.എം കെ.വി.ശ്രുതി, കമ്യൂണിക്കേഷന്‍ പ്ലാന്‍ നോഡല്‍ ഓഫീസറായ ജില്ലാ ടൗണ്‍പ്ലാനര്‍ ലീലിറ്റി തോമസ്, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ കെ.ലീന, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

KCN

more recommended stories