ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലത്ത് അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച

ചിലിയിലെ അറ്റക്കാമ മരുഭൂമി, ‘ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം’ എന്നാണ് അറിയപ്പെടുന്നത്. അവിടെ പൊതുവെ മഴ കുറവാണ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ആ മരുഭൂമി. തീര്‍ത്തും വരണ്ട കാലാവസ്ഥയുള്ള മരുഭൂമിയില്‍ കഴിഞ്ഞ ആഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കടുത്ത മഞ്ഞുവീഴ്ചയുണ്ടായി.

പലയിടത്തും നിന്നും ആളുകള്‍ ഇത് കാണാനായി അവിടേയ്ക്ക് എത്തി. മരുഭൂമിയില്‍ മഞ്ഞ് പെയ്യാറുണ്ടെങ്കിലും, ഓഗസ്റ്റ് അവസാനത്തില്‍ മഞ്ഞ് വീഴുന്നത് വളരെ അപൂര്‍വമാണ്, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വര്‍ഷവും ഏതാനും മില്ലിമീറ്റര്‍ മാത്രം മഴ പെയ്യുന്ന ആ പ്രദേശത്ത് മഞ്ഞുമൂടിയ വാഹനങ്ങളുടെയും, മഞ്ഞില്‍ കളിക്കുന്ന കുട്ടികളുടെയും ചിത്രങ്ങള്‍ കാണാം. പ്രദേശത്ത് അഞ്ചു മുതല്‍ മുപ്പത്തിരണ്ട് ഇഞ്ച് കനത്തില്‍ വരെ മഞ്ഞു മൂടി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് കരുതപ്പെടുന്നു. മഞ്ഞുരുകുന്നതും മഴ പെയ്യുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

അസാധാരണമായ ഈ കാലാവസ്ഥ മൂലം പല റോഡുകളും അടയ്ക്കേണ്ടിവന്നു. ‘ഇത് ഒരിക്കലും സംഭവിക്കാറില്ല. ഇതുപോലുള്ള മഞ്ഞുവീഴ്ച രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ സംഭവിച്ചേക്കാം. എന്നാലും ഈ സമയത്ത്, ഇത് അസാധാരണമാണ്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അത് ഉണ്ടാകാറ്, അതും ഇത്ര തീവ്രമായി സംഭവിക്കാറില്ല, പ്രദേശവാസികള്‍ മഞ്ഞില്‍ കളിച്ചും, മഞ്ഞില്‍ രൂപങ്ങള്‍ ഉണ്ടാക്കിയും ഇതാഘോഷിക്കുകയാണ്.

KCN

more recommended stories