മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ 10 മണിക്കൂര്‍ പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍

മംഗളൂരു: ജന്മനാ ഹൃദയ വൈകല്യമുള്ള കുഞ്ഞാണ്് സങ്കീര്‍ണ്ണവും അപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഡോക്ടര്‍ യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

10 മണിക്കൂര്‍ പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്, അപൂര്‍വങ്ങളും സങ്കീര്‍ണ്ണങ്ങളുമായ ശസ്ത്രക്രിയകള്‍ വിജയിപ്പിച്ച് പ്രശ്‌സതരായ ഇന്ത്യന ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ മറ്റൊരു ശ്രദ്ധേയ നേട്ടമായി മാറിയിരിക്കുകയാണ്. മംഗലാപുരം സ്വദേശിനിയായ സ്ത്രീയുടെ ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ഹൃദയ വൈകല്യം ഉള്ളതായി രോഗനിര്‍ണയ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുവാന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹൃദയ ചികിത്സയ്ക്കും, നവജാത ശിശു പരിചരണത്തിനും പ്രശസ്തമായ ആശുപത്രിയായ ഇന്ത്യാനയെ തന്നെ ദമ്പതികള്‍ തെരഞ്ഞെടുത്തു. കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെ എക്കോ കാര്‍ഡിയോഗ്രാം പരിശോധനയില്‍ അതിന്റെ അയോര്‍ട്ടിക് വാള്‍വ് സെറ്റ്‌നോസിസാണെന്ന്
സ്ഥിരീകരിച്ചു. 10മണിക്കൂര്‍ പ്രായമുള്ള കുട്ടിക്ക് ഹൃദയത്തില്‍ നിന്നും ശരീര ഭാഗത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന ജന്മനായുള്ള ഹൃദയ വൈകല്യത്തിന് ശാസ്ത്രക്രിയ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ്
ഡോക്ടര്‍ യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള സംഘം ഈ വെല്ലുവിളി ഏറ്റെടുക്കുകയും ശസ്ത്രക്രിയ വിജയകമാരി പൂര്‍ത്തിയാക്കുകയുമായിരുന്നു. പരിചരണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്തതായും, കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായും, ഡോക്ടര്‍ യൂസഫ് കുംബ്ലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ ഡോക്ടര്‍മായ പീടിയാട്രീഷ്യന്‍ അലി കുംബ്ല, നിയോനാറ്റോളജിസ്റ്റ് അഭിഷേക് പട്ക്കെ, പീടിയാട്രീഷ്യന്‍ അരുണ്‍ വര്‍ഗീസ്,എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

KCN

more recommended stories