2021 ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് എന്ത്, പുറത്ത് വിട്ട് ഗൂഗിള്‍

ഗൂഗിള്‍ ഇന്ത്യ വ്യാഴാഴ്ചയാണ് 2021 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2021’ പുറത്തുവിട്ടത്. ഇന്ത്യയിലെ ഈ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്റുകള്‍ വ്യക്തമാക്കുന്നു ഈ പട്ടികയില്‍. കൊവിഡ് പിടിമുറുക്കുകയും അതിന് മുകളില്‍ വാക്‌സിന്‍ രക്ഷകവചം തീര്‍ക്കുകയും ചെയ്ത വര്‍ഷത്തില്‍ ഇന്ത്യയില്‍ ന്യൂസ്, സ്‌പോര്‍ട്‌സ്, വിനോദം, മറ്റ് വിഭാഗങ്ങള്‍ എല്ലാത്തിലും നടന്ന സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടിക പെടുത്തുന്നു.

ക്രിക്കറ്റാണ് ഈ വര്‍ഷവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഐപിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്, കോവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍ ആദ്യ മൂന്ന് സ്ഥാനത്ത് ഗൂഗിള്‍ കണക്ക് പ്രകാരം വന്നിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്‌സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തുന്നു. കൊവിഡ് വാക്‌സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്.
സ്‌പോര്‍ട്‌സില്‍ ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹീറോകളെയാണ് കൂടുതല്‍ തിരഞ്ഞത്. നീരജ് ചോപ്ര അതില്‍ ആദ്യം തന്നെ വരുന്നു. ബോളിവുഡില്‍ നിന്നും സെര്‍ച്ച് കൂടുതല്‍ കിട്ടിയത് ആര്യന്‍ ഖാനാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനും ഏറെ സെര്‍ച്ച് ഉണ്ട്. വിക്കി കൌശല്‍, ഷെഹബാസ് ഗില്‍, രാജ് കുന്ദ്ര എന്നിവര്‍ തുടര്‍ന്ന് വരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ തമിഴ് ചിത്രമായ ‘ജയ് ഭീം’ അണ്. ഈ പട്ടികയില്‍ മലയാള സിനിമയായ ‘ദൃശ്യം 2’ ഒന്‍പതാം സ്ഥാനത്ത് ഉണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ് എന്നതാണ്, ഈ വിഭാഗത്തില്‍ ഒന്നാമത്. ഈ പട്ടികയില്‍ ‘താലിബാന്‍ എന്ത്?’, ‘ എന്താണ് സ്‌ക്വഡ് ഗെയിം, ഡെല്‍റ്റ പ്ലസ് എന്ത് എന്നിങ്ങനെ വിഷയങ്ങളും പട്ടികയിലുണ്ട്.

ടോക്കിയോ ഒളിംപിക്‌സാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആദ്യത്തെ രണ്ട് സ്ഥാനത്തേയും വാര്‍ത്ത സംഭവം. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ചുഴലിക്കാറ്റ്, ലോക്ക്‌ഡൌണ്‍, സൂയസ് കനാല്‍, കര്‍ഷക സമരം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എല്ലാം വാര്‍ത്ത സംഭവത്തില്‍ വന്നു.

KCN

more recommended stories