അടിപൊളിയാണ് ഹരിതകര്‍മ്മ സേന

 

തെരഞ്ഞെടുപ്പില്‍ എങ്ങും കര്‍മ്മനിരതരായി മാറിയിരിക്കുകയാണ് ഹരിതകര്‍മ്മ സേന. വോട്ടര്‍മാര്‍ കൊടും ചൂടില്‍ തളരാതെ നോക്കാന്‍ കുടിവെള്ളവുമായി ഹരിതകര്‍മ്മ സേന സജീവമായി ബൂത്തുകളിലുണ്ടായിരുന്നു. ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ വ്യാഴാഴ്ച്ച രാവിലെ മുതല്‍ സേവനവുമായി രംഗത്തുണ്ട്. പോളിംഗിന്റെ തലേദിവസം സ്‌കൂള്‍ പരിസരം വൃത്തിയാക്കി. ഉദ്യോഗസ്ഥര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നത് ഹരിതകര്‍മ്മ സേനയാണ്. വോട്ടെടുപ്പ് കഴിഞ്ഞാലും ശനിയാഴ്ച്ച സ്‌കൂള്‍ പരിസരം വൃത്തിയാക്കിയിട്ടാണ് ഇവര്‍ മടങ്ങുക.

KCN

more recommended stories