മദ്‌ഹേ മദീന ബില്‍ ഹബീബ്: റബീഹ് സംഗമം നടന്നു

ദുബൈ: ടെക്‌നോളജിയിലും അത്യാധുനിക ഭൗതിക സുഖഃസൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും അതിലെ മനുഷ്യര്‍ ഒരിറ്റ് മനഃസ്സമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്യോഷണം ചെന്നെത്തുന്നത് ഇസ്ലാമിന്റെ ശ്വാദ്വല തീരത്താണെന്നും അത്‌കൊണ്ട് തന്നെ യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും ഇസ്ലാം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കെഎംസിസി യു.എ.ഇ. നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്‌ഹേ മദീന ബില്‍ ഹബീബ് എന്ന റബീഹ് സംഗമം കെഎംസിസി യു.എ.ഇ. നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു

പ്രവാചകന്‍ മുഹമ്മദ് നബിയുടെ അവധാനങ്ങള്‍ പാടിയും പറഞ്ഞും മൗലൂദ് സദസ്സുകളും പ്രകീര്‍ത്തന സംഗമങ്ങളും കൊണ്ട് പുണ്ണ്യമാസത്തെ പവിത്രമാക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം.ആരാധനകള്‍ അധികരിപ്പിച്ചു കൊണ്ട് റമളാന്‍ മാസത്തില്‍ പുണ്യങ്ങള്‍ വാരികൂട്ടുന്ന വിശ്വാസികള്‍ റമളാന്‍ വിടപറഞ്ഞുപോയാല്‍ വീണ്ടും നന്മയുടെ, ഇബാദത്തിന്റെ വഴിയില്‍ നിന്നും ഏറെ പുറകോട്ട് പോകുന്നു. അത്‌പോലെ പ്രവാചക പ്രേമത്താല്‍ സജീവമാകുന്ന റബീഹ് മാസം അത് വിടപറയുന്നതോടെ നാം അവയൊക്കെയും വിസ്മരിക്കുകയാണ്.
പ്രവാചരുടെ ജീവിതം പഠിക്കുകയും അത് സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് നാം യഥാര്‍ത്ഥ പ്രവാചക പ്രേമിയാകുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രഗത്ഭ പണ്ഡിതനും ബീഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോക്ടര്‍: സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി

അബൂഹൈല്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ബില്‍ ഹബീബ് ‘സംഗമത്തിന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷ വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, ഒ.കെ. ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, അഡ്വ സാജിദ് അബൂബക്കര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഹസ്സന്‍ ചാലിയം മുഹമ്മദ് പട്ടാമ്പി ,ജില്ലാ കെ.എം.സി.സി നേതാക്കളായ, ടി.ആര്‍ ഹനീഫ്, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, യൂസുഫ് മുക്കൂട്, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്‌സിന്‍, ഹസൈനാര്‍ ബീഞ്ചന്തടുക്ക, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.ജി.എ റഹ്‌മാന്‍, ഷബീര്‍ കൈതക്കാട്, സലാം മാവിലാടം .ഹനീഫ് ബാവാ നഗര്‍,ഷാജഹാന്‍ കാഞ്ഞങ്ങാട് റഷീദ് ആവിയില്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍, സിദ്ദീഖ് അടൂര്‍ , ഫൈസല്‍ പട്ടേല്‍, സിദ്ധീഖ് ചൗക്കി, സത്താര്‍ ആലമ്പാടി ,ഡോ ഇസ്മായില്‍, ഇബ്രാഹിം ബേരിക്ക, ഗഫൂര്‍ ഏരിയാല്‍, അന്‍വര്‍ വയനാട്, സിയാബ് തെരുവത് എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഐ.പി.എം.ഇബ്രാഹിം, സിദ്ദിഖ് കനിയടുക്കം, നജീബ് പീടികയില്‍ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു. മൗലീദ് പാരായണത്തിനു അബ്ദുല്‍ ഖാദര്‍ അസ്അദി, എം.ടി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. ദീനി ദഹ്വത് രംഗത്ത് മാതൃക പ്രവര്‍ത്തനം നടത്തുന്ന ഡോക്ടര്‍ സുബൈര്‍ ഹുദവിയെയും കാദര്‍ അസ്ഹദിയെയും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു.

KCN

more recommended stories