കാസര്‍കോട് വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം

കാസര്‍കോട് : വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം. . കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടുത്തത കാരണം വ്യക്തമല്ല. അപകട സമയത്ത് ഗോഡൗണിനുള്ളില്‍ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. തീ പടരുന്ന ഘട്ടത്തില്‍ തന്നെ സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെരെ മാറ്റിയിരുന്നു. കാസര്‍കോട് നിന്നുള്ള മൂന്നു യൂണിറ്റ് ഫയര്‍ഫോഴ് എത്തിയാണ് തീ അണച്ചത്.

KCN