യു എ ഇ പാടലടുക്ക പ്രീമിയര്‍ ലീഗ്: ബ്ലൂ ഡ്രാഗണ്‍ എം എസ് ടി ജേതാക്കളായി

ദുബായ്: യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ നടന്ന രണ്ടാം സീസണ്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ബ്ലൂ ഡ്രാഗണ്‍ എം എസ് ടി ജേതാക്കളായി. ഫൈനലില്‍ സ്പെക്ടര്‍സ് എഫ് സിയെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും എം എസ് ടി ചാമ്പ്യന്മാരായത്. മറ്റു ടീമുകളായ അവഞ്ചേഴ്സ് എഫ് സി, എ കെ ഷൂട്ടേഴ്‌സ്, ഫാല്‍ക്കണ്‍ എഫ് സി മികച്ച കളി കാഴ്ച വെച്ചു.

മാന്‍ ഓഫ് ദി ഫൈനല്‍ ആയി സഫാസും ബെസ്‌ററ് ഡിഫന്‍ഡര്‍ ആയി ശിറുവും തെരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് ജുനൈദ് പടലടുക്ക നേടിയപ്പോള്‍ ബെസ്‌ററ് ഗോളി അവാര്‍ഡ് സഫ്വാന്‍ പാടലടുക്ക കരസ്ഥമാക്കി. ഉനൈസ് പാടലടുക്കയാണ് ടോപ് സ്‌കോറര്‍.

ഫാമിലി മീറ്റും സ്‌നേഹ സംഗമവും ഉള്‍പ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. അഡ്വ ഇബ്രാഹിം ഖലീല്‍ കൂട്ടായ്മ പരിപാടിക്ക് സ്‌നേഹ സന്ദേശം അറിയിച്ചു. ടി ആര്‍ ഹനീഫ് മേല്‍പറമ്പ് , അഫ്‌സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍ തളങ്കര, ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ താരം എം എസ് ബഷീര്‍ ടിഫാ തളങ്കര, ഇബ്രാഹിം ബേരികെ, ഹൈദര്‍ കുദുപ്പംകുഴി, തല്‍ഹത് ടിഫാ, ജലാല്‍ തായല്‍, എം എച് അബ്ദുല്‍ റഹ്‌മാന്‍ ഉറുമി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മഹ്‌മൂദ് ഗോളി നാഷണല്‍ കാസറഗോഡ്, ഷെയ്ഖ് അഹമ്മദ്, ബഷീര്‍ കോണ്‍സുലേറ്റ്, മന്‍സൂര്‍ മര്‍ത്യ, യൂസഫ് ഷേണി, ഹസന്‍ കുദുവ, സൈഫുദ്ദിന്‍ മൊഗ്രാല്‍, മുനീര്‍ ഉറുമി, മുസ്തഫ കമാല്‍, ഖാദര്‍ മന്‍ട്ടമ, ഇസ്മായില്‍ ചെര്‍ക്കള രിഫായി അരിയപ്പാടി,അഹ്‌മദ് അലി മോയിസ് പ്രോപ്പര്‍ട്ടീസ്, ബഷീര്‍ പേരാല്‍ കണ്ണൂര്‍, നൗഷാദ് കറാമ, ടി എം മുഹമ്മദ് കുഞ്ഞി പാടലട്ക, ഹാരിസ് മുട്ടം, ഹംസ പള്ളം, നിസാം മുണ്ടിത്തടുക്ക, റസാഖ് നീര്‍ച്ചാല്‍, ശഫീഖ് നീര്‍ച്ചാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഇമ്പു പട്‌ള, മുഹ്‌സി ബേവിഞ്ച, അന്‍വര്‍ പട്‌ള, അസീസ് ചിര്‍ത്തോടി, ഷമീര്‍ ടി കെ മൊഗ്രാല്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. സലാം പാടലടുക്ക, മുഹമ്മദ് മമ്മിണി, മൊയ്ദു പാടലടുക്ക,മഷൂദ് മച്ചു കുഞ്ഞമ്മദ് സജ്ജ ഫിറ്റ്‌നസ്, എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ഹൈദര്‍ പാടലട്ക, നൗഫല്‍ നീര്‍ച്ചാല്‍, ഷഫീഖ് പാടലട്ക, അമീര്‍ പാടലട്ക, അന്‍വര്‍ പാടലട്ക, നൗഷാദ് ബി കെ, സലാം ബാപ്പാലിപ്പൊനം, ശിഹാബ് ബി കെ, അര്‍ഷാദ് മാടത്തടുക്ക, സാബിത് ലിനക്‌സ് പാടലടുക്ക തുടങ്ങിയവര്‍ സ്‌നേഹ സംഗമത്തിന്ന് നേതൃത്വം നല്‍കി. പ്രീമിയര്‍ ലീഗിലേക്ക് നാട്ടില്‍ നിന്നെത്തിയ ഫുട്‌ബോള്‍ താരങ്ങളായ തന്‍വീര്‍, അഹമദ് അലി, ഇജാസ്, ഷിനാസ്, അര്‍ഷാദ് കന്യപ്പാടി എന്നിവര്‍ക്ക് സ്വീകരണോപഹാരം നല്‍കി. ഷംസു മാസ്റ്റര്‍ സ്വാഗതവും താജു പാടലട്ക നന്ദിയും പറഞ്ഞു.

KCN

more recommended stories